ഓരോ ദിവസവും ഓരോ കഥകളാണ് മരണവുമായി ബന്ധപ്പെട്ടുയരുന്നത്. സിബിഐ അന്വേഷണം പുരോഗമിക്കുന്ന കേസില്‍ ആരാധകരും സുശാന്തിന്‍റെ കുടുംബവും പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് താരത്തിന്‍റെ കാമുകിയായ റിയാ ചക്രബര്‍ത്തിയെയാണ്.കള്ളപ്പണം വെളുപ്പിക്കല്‍, ലഹരി മരുന്നുകളുടെ ഉപയോഗം തുടങ്ങി വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ്, നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും റിയക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.റിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമായിരുന്നുവെന്നും സുശാന്ത് അറിയാതെ ഇയാള്‍ക്കും നല്‍കുമായിരുന്നുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ച റിയയുടെ അഭിഭാഷകന്‍, അവര്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നും ഏത് തരത്തിലുള്ള പരിശോധനകള്‍ക്കും തയ്യാറാണെന്നുമാണ് പ്രതികരിച്ചത്. തന്‍റെ ഭാഗം ന്യായീകരിച്ച് പല ടെലിവിഷന്‍ അഭിമുഖങ്ങള്‍ വഴിയും റിയ വിശദീകരണം നല്‍കി.എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഒക്കെ തള്ളിക്കൊണ്ട് റിയയുടെ വാദങ്ങള്‍ മുഴുവന്‍ നുണയാണെന്ന് ആരോപിച്ചെത്തിയിരിക്കുകയാണ് സുശാന്തിന്‍റെ സഹോദരി ശ്വേത സിംഗ്. ഒരു വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ഡൂബി (കഞ്ചാവ് സിഗരറ്റ്) ആവശ്യമുണ്ടെന്ന് പറഞ്ഞു കൊണ്ടുള്ള റിയയുടെ സന്ദേശം പുറത്തുവിട്ടു കൊണ്ടാണ് സഹോദരിയുടെ പ്രതികരണം.