മലേഷ്യയില്‍ റെഡ്മി 9 എ 2 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് എംവൈആര്‍ 359 (ഏകദേശം 6,300 രൂപ) വിലയുണ്ട്. മിഡ്‌നൈറ്റ് ഗ്രേ, പീകോക്ക് ഗ്രീന്‍, ട്വിലൈറ്റ് ബ്ലൂ തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഈ സ്മാര്‍ട്ഫോണുകളുടെ ലോഞ്ച് നടക്കുന്നതിന് മുമ്ബായി ഫോണിലെ റാമും സ്റ്റോറേജ് കപ്പാസിറ്റിയും ഷവോമി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഫോണിന് ഇന്ത്യയില്‍ വില വരുന്നത് അല്‍പ്പം കൂടുതലായിട്ടായിരിക്കുംമറുവശത്ത്, റെഡ്മി 9 സിക്ക് മലേഷ്യയിലെ 2 ജിബി + 32 ജിബി സ്റ്റോറേജ് മോഡലിന് എംവൈആര്‍ 429 (ഏകദേശം 7,500 രൂപ) മുതല്‍ ആരംഭിക്കുന്നു. മിഡ്‌നൈറ്റ് ഗ്രേ, സണ്‍റൈസ് ഓറഞ്ച്, ട്വിലൈറ്റ് ബ്ലൂ എന്നി കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ വരുന്നു.ഷവോമി റെഡ്മി 9 എ, റെഡ്മി 9 സി എന്നിവയില്‍ ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത എംഐയൂഐ 11, 6.53 ഇഞ്ച് എച്ച്‌ഡി + (720×1,600 പിക്‌സല്‍) ഡിസ്‌പ്ലേ, ഡ്യുവല്‍ സിം പിന്തുണ എന്നി സവിശേഷതകള്‍ വരുന്നു.