ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഘര്‍ഷാവസ്ഥ ഉടന്‍ പരിഹരിക്കപ്പെടില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് എംബസി.നിയന്ത്രണ രേഖയിലെ നില സങ്കീര്‍ണമാക്കുന്ന നടപടിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുമെന്ന് കരുതുന്നു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ആരോഗ്യപരമായ നയതന്ത്ര ബന്ധത്തിനു അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ചൈന പ്രതീക്ഷിക്കുന്നതെന്ന് എംബസി വക്താവ് ട്വീറ്റില്‍ പറയുന്നു.തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടന്നിട്ടും പാംഗോങ് തടാകം, ഡെസ്പാങ് ഏരിയ എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറാന്‍ കൂട്ടാക്കാതെ നില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാലം സംഘര്‍ഷം നീണ്ടുനിന്നേക്കാമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാട്. ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ചൈനീസ് എംബസിയുടെ പ്രതികരണം.