2019-20 സീസണിന്റെ തുടക്കത്തില്‍ അറ്റ്ലെറ്റിക്കോ മാഡ്രിഡില്‍ നിന്ന് എത്തിയ ഗ്രീസ്മാനും മെസ്സിയുമായുള്ള ബന്ധം ഉടനീളം മാധ്യമങ്ങള്‍ പ്രധാനവാര്‍ത്തകളാക്കി.മെസ്സി ബാഴ്സ വിടുന്നത് ചോദിച്ചപ്പോള്‍ ഡെസ്ചാംപ്സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.’ ആദ്യ ഭാഗത്ത് ഇത് എന്നെ ബാധിക്കുന്നില്ല. ഇത് ലിയോ മെസ്സിയേയും ബാഴ്‌സയേയും സംബന്ധിക്കുന്നു, അതിനാല്‍ ഞാന്‍ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ പോകുന്നില്ല.മെസ്സിക്കൊപ്പം കളിക്കുന്നതില്‍ ഗ്രീസ്മാന്‍ ആത്മാര്‍ത്ഥമായി സന്തുഷ്ടനായിരുന്നു. ചിലപ്പോള്‍ അത് നന്നായേക്കാം അല്ലെങ്കില്‍ നന്നാവില്ല.ഗ്രീസ്മാന് മെസ്സിയുമായി കളിക്കാന്‍ കഴിയും.കോച്ച് നല്ല ഒരു സിസ്റ്റം ഉണ്ടാക്കിയാല്‍ തീരാവുന്ന പ്രഷന്‍മേ ഉള്ളൂ.അത്ലറ്റിക്കോയില്‍ ഗ്രീസ്മാന്‍ ചുറ്റും ആയിരുന്നു കളി നടന്നിരുന്നത്.എന്നാല്‍ ബാഴ്സയില്‍ അങ്ങനെ അല്ല.പക്ഷേ മെസ്സിയേയും ഗ്രീസ്മനെയും ഒരു ടീമില്‍ കളിപ്പിക്കുക എന്നത് വലിയ പ്രശ്നമല്ല.’