മാറിയ ജീവിതരീതികളും സമ്മര്‍ദ്ദവും വ്യായാമത്തിന്റെ കുറവും ശരിയല്ലാത്ത ഭക്ഷണരീതികളുമാണ് ആളുകളെ ഹൃദ്രോഗികളാക്കുന്നത്. പലരും രോഗം തിരിച്ചറിയാന്‍ വൈകുന്നു. രോഗം കണ്ടെത്തുമ്ബോഴേക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചിട്ടുമുണ്ടാകും.
പ്രായമാകുമ്ബോള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. 45 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍ക്കും 55 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍ക്ക് അപകടസാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രമേഹം പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗത്തിനുള്ള പ്രധാന ഘടകമാണ്. ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് വളരെ പ്രധാനമാണ്.
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കുക
ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ നിങ്ങളുടെ ധമനികളെ തടസ്സപ്പെടുത്തുകയും കൊറോണറി ആര്‍ട്ടറി രോഗത്തിനും ഹൃദയാഘാതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കും. ജീവിതശൈലി മാറ്റങ്ങളും മരുന്നുകളും നിങ്ങളുടെ കൊളസ്ട്രോള്‍ കുറയ്ക്കും. രക്തത്തില്‍ കാണപ്പെടുന്ന ഒരിനം കൊഴുപ്പമാണ് ‘ട്രൈഗ്ലിസറൈഡുകള്‍’. ഉയര്‍ന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകള്‍ കൊറോണറി ആര്‍ട്ടറി രോഗത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് സ്ത്രീകളില്‍.ട്രൈഗ്ലിസറൈഡ് കൂടുമ്ബോള്‍ മസ്തിഷ്‌കാഘാതം, ഹൃദ്രോഗം, ഹൃദയസ്തംഭനം ,പാന്‍ക്രിയാസില്‍ വീക്കം ഇവയ്ക്ക് കാരണമായേക്കാം.
ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
അമിതവണ്ണം ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് ഹൃദ്രോഗസാധ്യത ഘടകങ്ങളുമായി അവ ബന്ധപ്പെട്ടിരിക്കുന്നതിനാലാണിത്. ഭാരം നിയന്ത്രിക്കുന്നത് ഈ അപകടസാധ്യതകള്‍ കുറയ്ക്കും.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
പൂരിത കൊഴുപ്പുകള്‍, സോഡിയം കൂടുതലുള്ള ഭക്ഷണങ്ങള്‍, പഞ്ചസാര എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. ധാരാളം പുതിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുക.
പതിവായി വ്യായാമം ചെയ്യുക
ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുള്‍പ്പെടെ വ്യായാമത്തിന് ധാരാളം ഗുണങ്ങളുണ്ട്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കും. ഇവയെല്ലാം നിങ്ങളുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
പുകവലി ശീലം ഒഴിവാക്കുക
സിഗരറ്റ് വലിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതത്തിനും കൂടുതല്‍ അപകടസാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.
സമ്മര്‍ദ്ദം നിയന്ത്രിക്കുക
സമ്മര്‍ദ്ദം പലവിധത്തില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് ചെയ്ത് വരുന്ന അമിത ഭക്ഷണം, അമിതമായ മദ്യപാനം, പുകവലി തുടങ്ങിയ ചില സാധാരണ മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന് ദോഷകരമാണ്. വ്യായാമം ചെയ്യുക, സംഗീതം കേള്‍ക്കുക, യോഗ ചെയ്യുക എന്നിവയൊക്കെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
പ്രമേഹം നിയന്ത്രിക്കുക
പ്രമേഹം ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് രക്തക്കുഴലുകളെയും ഹൃദയത്തെയും നിയന്ത്രിക്കുന്ന ഞരമ്ബുകള്‍ക്ക് കേട് വരുന്നതിന് കാരണമാകും.
വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകവേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഈ മൂന്ന് കാര്യങ്ങളും ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാം. മുതിര്‍ന്നവര്‍ക്ക് രാത്രിയില്‍ 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്.