ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22,294,515 ആയി ഉയര്‍ന്നു

മരണസംഖ്യയും കുതിച്ചുയരുകയാണ്.ഇതുവരെ 783,430 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്.15,037,176 പേര്‍ സുഖം പ്രാപിച്ചു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ നാല്‍പതിനായിരത്തില്‍ കൂടുതലാളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.യു.എസില്‍ ഇതുവരെ 5,655,328 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1221 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 175,040 ആയി ഉയര്‍ന്നു. 3,010,892 പേര്‍ സുഖം പ്രാപിച്ചു. ബ്രസീലില്‍ രോഗവ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,411,872ആയി. 110,019പേര്‍ മരണപ്പെട്ടു. 2,554,179 പേര്‍ രോഗമുക്തി നേടി.ഇന്ത്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. മരണം 51000പിന്നിടുന്നു. ഞായറാഴ്ച 58,096 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 960 പേര്‍ കൂടി മരിച്ചു. 24 മണിക്കൂറിനിടെ 57,584 പേര്‍ രോഗമുക്തി നേടി. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തിയാണ് ഇത്. രോഗമുക്തി നിരക്ക് 72 ശതമാനം കടന്നു. ആകെ രോഗം ഭേദമായവരുടെ എണ്ണം ഇരുപത് ലക്ഷത്തിനടുത്തെത്തി. മരണനിരക്ക് 1.92 ശതമാനമായി കുറഞ്ഞു.ലോകത്തെ ആദ്യ കൊവിഡ് മുക്ത രാഷ്ട്രമായി പ്രഖ്യാപിച്ച ന്യൂസിലന്‍ഡില്‍ വീണ്ടും വൈറസ് ബാധ പിടിമുറുക്കുകയാണ്. ഒരു വീട്ടിലെ നാല് പേരില്‍ തുടങ്ങിയ രോഗം ഇപ്പോള്‍ സമ്ബര്‍ക്കത്തിലൂടെ ബാധിച്ചിരിക്കുന്നത് ആകെ 58 പേര്‍ക്കാണ്. ഓക്ക്‌ലന്‍ഡ് ലോക്ക്ഡൗണിലാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Comments (0)
Add Comment