ലോ​ക​ത്താ​കെ കോ​വി​ഡ് കു​തി​ക്കു​ന്നു. രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട് കോ​ടി 30 ല​ക്ഷം കടന്നു

22,848,019 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.എ​ട്ടു​ല​ക്ഷ​ത്തോ​ളം പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ക​യും ചെ​യ്തു. ലോ​ക​ത്ത് ആ​കെ 796,318 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. എ​ന്നാ​ല്‍ ഒ​ന്ന​ര​ക്കോ​ടി​യോ​ളം ആ​ളു​ക​ള്‍ ഇ​തി​ന​കം രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. 15,500,291 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.അമേരിക്കയില്‍ 5,745,283 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ 177,351പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 3,086,371 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 112,423 ആയി. 2,653,407 പേര്‍ സുഖം പ്രാപിച്ചു. ഇന്ത്യയില്‍ 2,904,329 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 54,975 പേര്‍ മരിച്ചു. 2,157,941 പേര്‍ രോഗമുക്തി നേടി.ഉക്രെയ്ന്‍, ഇന്തൊനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും വ്യാപനം ശക്തമാണ്. ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ അണുബാധ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഇന്തൊനേഷ്യയിലാണ്. ദക്ഷിണ കൊറിയയില്‍ ഇന്നലെ 288 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ഘട്ട വ്യാപനം രാജ്യത്ത് ശക്തമാവുകയാണ്. ന്യൂസിലന്‍ഡില്‍ ഇന്നലെ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്‍ സ്പുട്നിക്ക് 5ന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കുമെന്ന് റഷ്യ വ്യക്തമാക്കി. വാക്സിന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി പങ്കാളിത്തം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.

Comments (0)
Add Comment