വാഹനത്തിന്റെ പുതുക്കിയ മോഡലിനെ നിരത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് കമ്ബനി. പരിഷ്‍കരിച്ച വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ കമ്ബനി പുറത്തുവിട്ടിരുന്നു.3.3 ലിറ്റര്‍ TGDi V-6 ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് സ്റ്റിംഗറിന്റെ ഹൃദയം. അത് ഇലക്‌ട്രോണിക് വേരിയബിള്‍ എക്സ്ഹോസ്റ്റ് വാല്‍വ് സിസ്റ്റത്തില്‍ വരുന്നു. ഇത് മുമ്ബത്തേതിനേക്കാള്‍ 3 bhp കൂടുതല്‍ കരുത്ത് പുറപ്പെടുവിക്കുന്നു. ഇപ്പോള്‍ പരമാവധി 368 bhp -യാണ് വാഹനത്തിന്റെ കരുത്ത്. അതേസമയം 510 Nm torque അതേപടി തന്നെ തുടരുന്നു. എന്നാല്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ നിലവിലെ എഞ്ചിന് സമാനമായി തന്നെ തുടരുന്നു. ഈ എഞ്ചിന്‍ 252 bhp കരുത്തും 353 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.