വാട്ട്സ്‌ആപ്പിന്‍റെ പുതിയ ഫീച്ചര്‍ അറിയാം…

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വാട്ട്സ്‌ആപ്പ് വഴി വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരെ ‘മാമന്മാര്‍’ എന്നൊക്കെ വിശേഷിപ്പിച്ച്‌ കാണാറുണ്ട്. ഇത്തരം മാമന്മാര്‍ അയക്കുന്ന വൈറല്‍ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കുക എന്നത് ഒരു വാട്ട്സ്‌ആപ്പ് ഉപയോക്താവിനെ സംബന്ധിച്ച തലവേദനയാണ്. ചിലപ്പോള്‍ വിശ്വാസ യോഗ്യമായി തോന്നി അത് അങ്ങ് ഫോര്‍വേഡും ചെയ്ത് പോകും.ഇപ്പോള്‍ ഇതാ ഇത്തരം വൈറല്‍ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാനും, വസ്തുത പരിശോധനയ്ക്കും വാട്ട്സ്‌ആപ്പ് തന്നെ ഫീച്ചര്‍ അവതരിപ്പിക്കുന്നു. നേരത്തെ തന്നെ പ്രഖ്യാപിച്ച ഈ ഫീച്ചര്‍ ഇപ്പോള്‍ ഇറങ്ങി കഴിഞ്ഞു. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്‌ആപ്പ് ബ്രസീല്‍, ഇറ്റലി, അയര്‍ലാന്‍റ്, സ്പെയിന്‍, യുകെ, യുഎസ്‌എ രാജ്യങ്ങളിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുന്നത്.

Comments (0)
Add Comment