ശരീരത്തിനു പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇത്തരം ഭക്ഷണം കഴിക്കണം

കൊവിഡ് രോഗം പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് അധികം ബാധിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയാണെങ്കില്‍ ശരീരത്തിനു പ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണമാണ് പ്രധാനം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ് മാതളം.അതുപോലെ തൈരും കഴിക്കുന്നത് നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ദിവസവും പുതിന ഇലയിട്ട വെള്ളം കുടിക്കുന്നതും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. പഴം പച്ചക്കറികള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ധാരാളം വെള്ളവും കുടിക്കുന്നതും ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തും.

Comments (0)
Add Comment