സംസ്ഥാനത്ത് ഇന്ന് രണ്ട് കൊറോണ മരണം

കണ്ണൂരും കാസര്‍ഗോഡുമാണ് കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കണ്ണൂരില്‍ കൊറോണ ചികിത്സയിലായിരുന്ന പായം ഉദയഗിരിയിലെ ഇലഞ്ഞിക്കല്‍ ഗോപിയാണ് മരിച്ചത്. 64 വയസായിരുന്നു. കണ്ണൂര്‍ പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.കാസര്‍ഗോഡ് ജില്ലയില്‍ ഒര്‍ക്കാടി സ്വദേശി അസ്മയാണ് മരിച്ചത്. 38 വയസായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതയായി ചികിത്സയില്‍ ആയിരുന്ന ഇവരുടെ ഭാര്‍ത്താവിനും രോഗം സ്ഥിരീകരിച്ചിരുന്നു.

Comments (0)
Add Comment