സഊദി അറേബ്യയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി സഊദി പോസ്റ്റ് പുതിയ ഫാല്‍ക്കണ്‍ തപാല്‍ സ്റ്റാമ്ബും പോസ്റ്റല്‍ കാര്‍ഡും പുറത്തിറക്കി

മൂന്ന് റിയാലിന്റെ തപാല്‍ സ്റ്റാമ്ബും അഞ്ച് റിയാലിന്റെ പോസ്റ്റല്‍ കാര്‍ഡുമാണ് പുറത്തിറക്കിയത്. സഊദി ഫാല്‍ക്കണ്‍സ് ക്ലബുമായി സഹകരിച്ച്‌ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റാമ്ബ് പുറത്തിറക്കിയത്.എല്ലാവര്‍ഷവും നവംബര്‍ 28 നാണ് കിംഗ് അബ്ദുല്‍ അസീസ് ഫാല്‍ക്കണ്‍ ഫെസ്റ്റിവല്‍ സഊദിയില്‍ നടക്കാറുള്ളത്. ഇത് ലോകത്തിലെ ഏറ്റവും വലിയ ഫാല്‍ക്കണ്‍ ഉത്സവമായാണ് അറിയപ്പെടുന്നത്. സഊദി ഫാല്‍ക്കണ്‍ ക്ലബ് സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫാല്‍ക്കണ്‍ പ്രേമികള്‍ എത്തിച്ചേരാറുണ്ട്. .മതപരമായ പരിപാടികള്‍, ഇസ്ലാമിക്, അറബ്, ഗള്‍ഫ് ഉച്ചകോടികള്‍ പ്രധാന സമ്മേളനങ്ങള്‍, ദേശീയ സാംസ്‌കാരിക, കല, കായിക മത്സരങ്ങള്‍, രാജ്യത്തെ പ്രത്യേക ഉത്സവ സീസണുകള്‍, തുടങ്ങിയ പരിപാടികളോടനുബന്ധിച്ചും സഊദി പോസ്റ്റ് പ്രത്യേക തപാല്‍ സ്റ്റാമ്ബുകള്‍ പുറത്തിറക്കാറുണ്ട്.

Comments (0)
Add Comment