സഹജീവി സ്നേഹത്തിന്റെ ,ആൾ രൂപമായൊരാൾ

സഹജീവി സ്നേഹത്തിന്റെ ,ആൾ രൂപമായൊരാൾ …..

ആർട്ടിക്കിൾ ബൈ: കുമാരേട്ടൻ പാണന്റെ മുക്ക് .

കാൽ നൂറ്റാണ്ട് മുൻപ് തിരുവനന്തപുരം ജില്ലയിലെ ,ചരിത്രം ഉറങ്ങുന്ന വക്കം എന്ന ഗ്രാമത്തിൽ നിന്ന് , ഒരു യുവാവ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ആയ അൽക്കോബാറിലേയ്ക്ക് യാത്ര ആവുന്നു. നിറ സ്വപ്നങ്ങളുടെ ആ സഹയാത്രികന് കാലം കാത്തു വച്ച വിധി നിയോഗം മറ്റൊന്നായിരുന്നു. പിൽക്കാലത്ത് സൗദി ഭൂമികയിൽ അറിയപ്പെട്ട ആ വ്യക്തിയുടെ പേര് നാസ് വക്കം എന്നാണ്. അൽക്കോബാറിൽ മാത്രമല്ല, സൗദിയുടെ കിഴക്കൻ പ്രവിശ്യ ആയ ദമ്മാം ,ഖോബാർ ,ജുബയിൽ എന്നിവിടങ്ങളിലും തന്റെ ജീവകാരുണ്യ പ്രവർത്തന മേഖല വ്യാപിച്ചു.
അപകടങ്ങൾ ,കേസുകൾ ,മരണങ്ങൾ ഏതുമാകട്ടെ അതത് ഭാഗത്തെ പ്രവാസികൾ ദേശ ഭേദമന്യേ ,നാസിനെ ബന്ധപ്പെടാൻ തുടങ്ങി. അദ്ദേഹത്തിന്റെ സത്യ സന്ധമായ പ്രവർത്തനങ്ങൾ അവിടങ്ങളിലെ ഓഫീസുകളിലും ,അധികാരികളിലും ,പോലീസ് ഉദ്യോഗസ്ഥരിലും നാൾക്കുനാൾ മതിപ്പ് ഉളവാക്കി വന്നു.തലസ്ഥാന നഗരി ആയ റിയാദിൽ നിന്ന് പോലും ,ഇൻഡ്യൻ എംബസ്സി ഉദ്യോഗസ്ഥരടക്കം ,ഒഫിഷ്യൽ ലെറ്ററിൽ ആളുകളെ നാസിനടുത്തേയ്ക്ക് എത്തിയ്ക്കുന്ന സ്ഥിതി സംജാതമായി .ഒരു ദിവസം സ്വന്തം ജാമ്യത്തിൽ 75 ആളുകളെ വരെ ജയിൽ മോചിതനാക്കിയിട്ടുണ്ട് എന്ന് പറയുമ്പോൾ ,നാസ്സിന്റെ പ്രവർത്തികളുടെ മൂല്യം നമുക്ക് മനസ്സിലാവും .
[8/24, 6:51 AM] A. K. NOUSHAD: ഇത് വരെ എത്ര ആളുകൾക്ക് അഭയം കൊടുത്തിട്ടുണ്ടാകും …? എത്ര മൃതദേഹങ്ങൾ നാട്ടിലെത്തിയ്ക്കാൻ പ്രയത്നിച്ചു എന്നൊക്കെ ചോദിച്ചാൽ കൃത്യമായ ഉത്തരം നാസിന് പോലും അറിയില്ല. ഏതാണ്ട് അയ്യായിരത്തിലധികം മൃതദേഹങ്ങൾ നാസിന്റ ശ്രമ ഫലമായി നാട്ടിലെത്തി .ഒടുവിൽ രണ്ടാഴ്ച മുന്നേ എന്റെ സുഹൃത്തും നാട്ട്കാരൻ കൂടി ആയ വക്കം കായൽവാരം സ്വദേശി നഹാസിന്റെ മയ്യിത്ത് അൽക്കോബാറിൽ നാസ്സിന്റെ നേതൃത്വത്തിൽ ഖബറടിക്കിയത് ,ഏറ്റവും വികാര നിർഭരമായ തപ്ത സ്മരണ .മിനിമം ഇരുപത് പേരെങ്കിലും നാസ്സിന്റെ ദമ്മാമിലെ വാടക വീട്ടിൽ നാട്ടിലെത്താനോ ,നിയമ സഹായത്തിനോ ആയി എപ്പോഴും ഉണ്ടാകും .
ജയിൽ മുറിയിലെ ചുവരിൽ ആരോ നാസ്സിന്റെ മൊബൈൽ നമ്പർ കുറിച്ചിട്ടത് മറ്റൊരു യഥാർത്ഥ സംഭവം .നിരപരാധികൾക്ക് നാസ്സിന്റെ കാരുണ്യ സ്പർശത്തിൽ നീതി കിട്ടുമെന്നുള്ളത് ഒരു ആശ്വാസവും വിശ്വാസവുമാകുന്നു. ഒരു നിമിഷം പോലെ നിശബ്ദമാകാതെ ,സഹജീവികളുടെ വിളിയും കാത്ത് നാസ്സിന്റെ മൊബൈൽ ജാഗരൂകമായിരിയ്ക്കുന്നു.
ഇനി ഒരല്പം കുടുംബ കാര്യം .. ഷെമിയാണ് നാസ്സിന്റെ ഭാര്യ ,ഫഹദ് .. ഫാരിജ് .. ഫയാസ് എന്നിവർ മക്കളും .
ജീവിതം തുടരുന്നു … ജീവിത സമസ്യകളും ….

Comments (0)
Add Comment