ഇന്ത്യയില്‍ സാംസങ് ഗാലക്സി നോട്ട് 20 4ജി മാത്രം 256 ജിബി വേരിയന്റിന് 77,999 രൂപയാണ് വില വരുന്നത്. പുതിയ മിസ്റ്റിക് ബ്ലൂ കളര്‍ ഓപ്ഷന്‍ ഉള്‍പ്പെടെ രാജ്യത്ത് മൊത്തം മൂന്ന് നിറങ്ങളില്‍ ഈ ഫോണ്‍ വരുന്നു. മുന്‍പ് സൂചിപ്പിച്ചതുപോലെ, ഇത് നിലവില്‍ എല്ലാ പ്രധാന ഇ-റീട്ടെയിലര്‍മാരായ സാംസങ് ഡോട്ട് കോമില്‍ പ്രീ-ബുക്കിംഗിനായി ലിസ്റ്റുചെയ്തിട്ടുണ്ട്. കൂടാതെ ഓഫ്‌ലൈന്‍, സാംസങ് റീട്ടെയിലര്‍മാര്‍ വഴിയും ഈ സ്മാര്‍ട്ഫോണ്‍ ലഭ്യമാണ്.സാംസങ് ഗാലക്സി നോട്ട് 20 സ്മാര്‍ട്ട്ഫോണ്‍ 6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ (1,080×2,400 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഫ്ലാറ്റ് ഡിസ്‌പ്ലേയുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 ആസ്പാക്‌ട്റേഷിയോവാണ് ഉള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865, എക്‌സിനോസ് 990 SoC എന്നീ രണ്ട് പ്രോസസര്‍ ഓപ്ഷനുകളില്‍ ഡിവൈസ് ലഭ്യമാണ്. തിരഞ്ഞെടുത്ത വിപണികളില്‍ ഫോണിന് 5ജി സപ്പോര്‍ട്ടും ഉണ്ട്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഡിവൈസില്‍ ഉള്ളത്.