സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും

മാര്‍ച്ച്‌ മുതല്‍ നിര്‍ത്തിവച്ചിരുന്ന രജിസ്‌ട്രേഷന്‍ നടപടികളാ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. കൊവിഡ് കാലത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് രജിസ്‌ട്രേഷന്‍ ഫീസില്‍ കേരള ഫിലിം ചേംബര്‍ പതിനായിരം രൂപ യുടെ കുറവ് വരുത്തിയിരുന്നു.കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതിനനനുസരിച്ച്‌ സിനിമ നിര്‍മാണ ജോലികള്‍ പുനഃരാരംഭിക്കും. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിര്‍മാതാക്കള്‍ക്കായിരിക്കും. മാത്രമല്ല, ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചാലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ചുമാത്രമേ ചിത്രീകരണം നടത്താവൂ. ഈ വര്‍ഷം ടൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തിയ 60 ലധികം സിനിമകള്‍ വിവിധ നിര്‍മാണ ഘട്ടത്തിലാണ്. ലോക്ക് ഡൗണ്‍ ഇളവുകളുടെ അടിസ്ഥാനത്തിലാവും ഇവയുടെ നിര്‍മാണ നടപടികള്‍ പൂര്‍ത്തീകരിക്കുക.

Comments (0)
Add Comment