ജിദ്ദ: സൗദി സൈക്ലിങ് ഫെഡറേഷെന്റ മേല്‍നോട്ടത്തില്‍ അബഹയില്‍ നടന്ന 13 കിലോമീറ്റര്‍ സൈക്ലിങ് മത്സരത്തില്‍ രാജ്യത്തിെന്റ വിവിധഭാഗങ്ങളില്‍നിന്നുള്ള 10 വനിത മത്സരാര്‍ഥികള്‍ പങ്കെടുത്തു. രാജ്യത്ത് അതിവേഗം വളരുന്ന കായിക ഇനങ്ങളിലൊന്നാണ് സൈക്ലിങ്.കായികരംഗത്ത് പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാവുന്നുണ്ട്. മത്സരത്തില്‍ 22:18 മിനിറ്റിനുള്ളില്‍ അല്‍സൈദ് ലക്ഷ്യം കണ്ടു. ‘സൈക്ലിങ് ആരംഭിച്ചതു മുതല്‍ സൗദി ചാമ്ബ്യന്‍ കിരീടം നേടുക എന്നത് തെന്റ സ്വപ്നമായിരുന്നു, അത് യാഥാര്‍ഥ്യമായി. രാജ്യത്തിെന്റ കായിക ചരിത്രത്തില്‍ ആദ്യമായി നടന്ന സൈക്ലിങ്ങില്‍ ഒന്നാം സ്ഥാനം നേടാന്‍ സാധിച്ചതില്‍ താന്‍ അഭിമാനിക്കുന്നതായും അഹ്ലം നാസര്‍ അല്‍സൈദ് പറഞ്ഞു.നേരത്തേ റിയാദിലെ പ്രിന്‍സസ് നൂറ യൂനിവേഴ്സിറ്റിയില്‍ നടന്ന ഓപണ്‍ മത്സരത്തില്‍ സൗദി വനിതകളില്‍ ഒന്നാം സ്ഥാനവും ജനറല്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും അല്‍സൈദ് നേടിയിരുന്നു. അല്‍ഖോബാറില്‍ നടന്ന ഓപണ്‍ മത്സരത്തിലും സൗദി വനിതകളില്‍ രണ്ടാം സ്ഥാനവും ജനറല്‍ വിഭാഗത്തില്‍ അഞ്ചാം സ്ഥാനവും ഈ വനിത നേടിയിരുന്നു. വെര്‍ച്വല്‍ സൈക്ലിങ് ചാമ്ബ്യന്‍ഷിപ്പിലും ഇവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബഹ്റൈനില്‍ നടന്ന അയണ്‍ മാന്‍ മത്സരത്തില്‍ പങ്കെടുക്കുകയും 90 കിലോമീറ്റര്‍ ദൂരം മൂന്ന് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. അബഹയില്‍ നടന്ന മത്സരത്തില്‍ അല്‍അനൂദ് ഖാമിസ് അല്‍മാജിദ് രണ്ടാം സ്ഥാനം നേടി. 25:39 മിനിറ്റിനുള്ളിലാണ് അവര്‍ ദൂരം മറികടന്നത്.26:57 മിനിറ്റിനുള്ളില്‍ ദൂരം പൂര്‍ത്തിയാക്കിയ അലാ സാലിം അല്‍സഹ്റാനി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ 27:04 മിനിറ്റ് സമയംകൊണ്ട് ദൂരം പൂര്‍ത്തിയാക്കിയ നൂറ അല്‍ശൈഖ് നാലാം സ്ഥാനത്തെത്തി. 18നും 65നും ഇടയില്‍ പ്രായമുള്ള നിരവധി സ്ത്രീകള്‍ മത്സരത്തില്‍ പങ്കെടുത്തു.