സൗദിയില്‍ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു

ഈ മാസത്തെ പുതുക്കിയ എണ്ണ വിലയിലാണ് വര്‍ധനവ്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ദേശീയ എണ്ണ കമ്ബനിയായ സൗദി അരാംകോയാണ് പുതുക്കിയ വില പ്രഖ്യാപിച്ചത്.അന്താരാഷ്ട്ര എണ്ണ വിലക്കനുസരിച്ചാണ് രാജ്യത്തെ വിപണി വിലയും പുതുക്കി നിശ്ചയിച്ചത്. 91 ഇനം പെട്രോളിന് വില 1.29 റിയാലില്‍ നിന്നും 1.43 റിയാലായാണ് വര്‍ധിപ്പിച്ചത്. 95 ഇനത്തിന് വില 1.44 റിയാലില്‍ നിന്നും 1.60 റിയാലായും ഉയര്‍ത്തി. ഡീസലിന് 52 ഹലാലയാണ് ലിറ്റര്‍ വില. മണ്ണെണ്ണക്ക് 70 ഹലാലയും പാചക വാതകം ലിറ്ററിന് 75 ഹലാലയുമാണ് പുതിയ വില.

Comments (0)
Add Comment