സൗദി അറേബ്യന്‍ ദേശീയ എണ്ണ കമ്ബനിയായ സൗദി അരാംകോയുടെ വരുമാനത്തില്‍ ഇടിവ്

ഈ വര്‍ഷത്തെ രണ്ടാം പാദ റിപ്പോര്‍ട്ടിലാണ് കുറവ് രേഖപ്പെടുത്തിയത്. എന്നാല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കമ്ബനി വിജയകരമായി തരണം ചെയ്തതായി സി.ഇ.ഒ പറഞ്ഞു. ആഗോള എണ്ണ വിപണി വീണ്ടെടുപ്പിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ആഗോള തലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ രണ്ടാം പാദത്തിലെ സാമ്ബത്തിക റിപ്പോര്‍ട്ടാണ് സൗദി അരാംകോ പ്രസിദ്ധീകരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച കമ്ബനിയുടെ അറ്റാദായത്തില്‍ വന്‍ ഇടിവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. 6.57 ബില്യണ്‍ ഡോളറാണ് ഇത്തവണത്തെ ലാഭം. കഴിഞ്ഞ വര്‍ഷം ഇത് 24.7 ബില്യണ്‍ ഡോളറായിരുന്നു. മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ലോകവും ആഗോള എണ്ണ വിപണിയും സ്തംഭിച്ചു. എന്നാല്‍ ഈ പ്രതിസന്ധി കാലത്തെയും സൗദി അരാംകോക്ക് വിജയകരമായി തരണം ചെയ്യാന്‍ കഴിഞ്ഞതായി സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു.

Comments (0)
Add Comment