സൗദി-കിഴക്കന് പ്രവിശ്യയിലെ സര്ക്കാര്,സ്വകാര്യ സ്കൂളുകളിലെല്ലാം പ്രത്യേക സുരക്ഷാ കോര്ഡിനേറ്റര്മാരെ നിയമിക്കണമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ കാര്യാലയം അറിയിച്ചു

രണ്ടാഴ്ച്ചക്കകം കോര്ഡിനേറ്റര്മാരെ നിയമിക്കണം. വിദ്യാര്ത്ഥികളുടെയും അധ്യാപകരുടേയും ജീവനും വസ്തുവഹകള്‍ക്കും സുരക്ഷാ ഉറപ്പാക്കലാണ് ലക്ഷ്യമെന്ന് കിഴക്കന് പ്രവിശ്യാ വിദ്യഭ്യാസ മേധാവി ഡോ. നാസിര് അല്ഷഅ്ലാന് വ്യക്തമാക്കി.തീ കെടുത്തുന്ന ഉപകണങ്ങള്, മുന്നറിയിപ്പ് ഉപകരണം. പുക കണ്ടെത്താാനുള്ള മുന്നറിയിപ്പ് ഉപകരണം. കൂടാതെ തീപിടുത്തവും മറ്റും ഉണ്ടാവുമ്ബോള് വൈദ്യതി, ഓഫ് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കണം.സ്കൂളുകളില് ഭക്ഷണം പാകം ചെയ്യല്, മറ്റു ടെന്റകള് കെട്ടി ഉണ്ടാക്കല്, തുടങ്ങിയതൊന്നും അനുവദിക്കില്ല. സ്കൂളുകളുകളുടെ മുന് ഭാഗങ്ങളിലും നടവഴികളിലും മറ്റും വാഹനങ്ങള് പാര്ക്ക് ചെയ്യരുതെന്ന് നിര്ദേശിച്ചിട്ടുണ്ട്.

Comments (0)
Add Comment