ഹാരാഷ്ട്രയില്‍ കോവിഡ് മരണം 20,000 കടന്നു

24 മണിക്കൂറിനിടെ 288 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 20,037 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയില്‍ ഞായറാഴ്ച 11,111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 8,837 പേര്‍ ഇന്നലെ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,95,865 ആയി.1,58,395 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,17,123 പേര്‍ രോഗമുക്തരായി. 303 പൊലീസുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പോസിറ്റീവായ സേനാംഗങ്ങളുടെ എണ്ണം 12,290.

Comments (0)
Add Comment