ലോക നിലവാരത്തിലുള്ള ആധുനിക പാഠ്യ – പാഠ്യേതര പുരോഗതിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് ലക്ഷ്യം.ഈ ബജറ്റ് അനുസരിച്ച് നിലവിലെ സെമസ്റ്ററില്‍ 300 പുരുഷ-വനിത വിദ്യാര്‍ഥികളെ പഠനത്തിനായി പുതുതായി സ്വീകരിക്കും. 82 രാജ്യങ്ങളില്‍നിന്നുള്ള 1252 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. ന്യൂസിലന്‍ഡ്, തുര്ക്മെനിസ്താന്, റുമേനിയ, സ്വീഡന്, നെതര്‍ലന്‍ഡ് തുടങ്ങിയ അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള വിദ്യര്‍ഥികള്‍ കൂടി ഇക്കുറി പഠനത്തിനെത്തും. സര്‍വകലാശാലയുടെ ആദ്യ ബിരുദധാന ചടങ്ങില്‍ മലയാളി വിദ്യാര്‍ഥികള്‍ ഉയര്‍ന്ന പ്രകടനമാണ് നടത്തിയത്.