പരിഷ്ക്കരിച്ച സൂപ്പര്‍ ബൈക്കിന് 349,000,000 റിംഗിറ്റാണ് വില. അതായത് ഏകദേശം 17.87 ലക്ഷം രൂപ.മോട്ടോര്‍സൈക്കിള്‍ ഫുള്‍ ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ മാത്രമാണ് തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്.ഫ്യുവല്‍ ടാങ്ക് ആവരണങ്ങള്‍, പിന്‍ പാനല്‍, വീലുകള്‍ എന്നിവയില്‍ ദൃശ്യമാകുന്ന ചുവന്ന ഹൈലൈറ്റുകള്‍ ബ്ലാക്ക് ബേസ് പെയിന്റിനെ കൂടുതല്‍ പ്രീമിയമാക്കാന്‍ സഹായാച്ചിട്ടുണ്ട്.മുന്‍വശത്ത് 41 mm ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ ഷോക്കുമാണ് നേക്കഡ് റോഡ്സ്റ്ററിന്റെ സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. മുന്‍വശത്തെ സജ്ജീകരണം കംപ്രഷന്‍, റീബൗണ്ട് ഡാമ്ബിംഗ്, സ്പ്രിംഗ് പ്രീലോഡ് എന്നിവയ്ക്കായി ക്രമീകരിക്കാവുന്നതാണ്.