സ്റ്റേഡിയത്തിെന്റ നിര്‍മാണ ഫോട്ടോ അടക്കമുള്ള ട്വീറ്റിലാണ് സുപ്രീം കമ്മിറ്റി നിര്‍മാണ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ 40,000 കാണികള്‍ക്കാണ് ഇരിപ്പിടമൊരുക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കേവലം ഒന്നര കിലോമീറ്റര്‍ മാത്രം ദൂരത്തായി 45,0000 ചതുരശ്രമീറ്റര്‍ സ് ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കുന്നത്.ഫെന്‍വിക് ഐറിബറന്‍ ആര്‍ക്കിടെക്സാണ് സ്റ്റേഡിയത്തിെന്റ രൂപരേഖ തയാറാക്കിയിരിക്കുന്നത്. ലോകകപ്പിെന്റ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വരെയുള്ള മത്സരങ്ങള്‍ക്കാണ് സ്റ്റേഡിയം വേദിയാകുക.സ്റ്റേഡിയത്തിെന്റ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് 949 കണ്ടെയ്നറുകളാണ് ആവശ്യമായി വരുന്നതെന്നും സ്റ്റേഡിയം രൂപരേഖക്ക് ആവശ്യമായ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ നിര്‍മാണം 94 ശതമാനം പിന്നിട്ടതായും കണ്ടെയ്നറുകള്‍ ഘടിപ്പിക്കുന്നതിനുള്ള സ്റ്റീല്‍ സ്ട്രക്ചറുകള്‍ 33 ശതമാനം സ്ഥാപിച്ചുവെന്നും സുപ്രീം കമ്മിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. 2021ല്‍തന്നെ ലോകകപ്പിനുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാ ണംപൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മനോഹരമായ ചെറുനഗരത്തിെന്റ മാതൃകയില്‍ ഒരുങ്ങുന്ന റാസ് അബൂ അബൂദ് സ്റ്റേഡിയം പൂര്‍ണമായും നീക്കം ചെയ്യാനും പുനഃസ്ഥാപിക്കാനും സാധിക്കും വിധത്തിലാണ് തയാറാക്കുന്നത്.ഒമ്ബതു സ്റ്റേഡിയങ്ങളിലായാണ് ഖത്തര്‍ ലോകകപ്പ് നടക്കുക. കോവിഡ്-19നെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആരോഗ്യ വിദഗ്ധര്‍ക്ക് ആദരമര്‍പ്പിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം ഈയടുത്താണ് കായികലോകത്തിന് സമര്‍പ്പിച്ചത്. ബീന്‍ സ്പോര്‍ട്സ് ചാനലിലൂടെ നടന്ന വെര്‍ച്വല്‍ ചടങ്ങിലായിരുന്നു ഉദ്ഘാടനം.ഇതോടെ, 2022ലെ ഫിഫ ലോകകപ്പിനായി നിര്‍മാണം പൂര്‍ത്തിയാകുന്ന മൂന്നാമത് സ്റ്റേഡിയമായി എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും ഖത്തര്‍ ഫൗണ്ടേഷനും ഒരുമിച്ചാണ് നിശ്ചയിച്ച സമയത്തിനുള്ളില്‍തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലോകകപ്പ് സ്റ്റേഡിയം നിര്‍മിച്ച് മത്സരങ്ങള്‍ക്ക് സജ്ജമാക്കിയത്.