40,000 കോടി രൂപയുടെ ബാധ്യത: വീഡിയോകോണ്‍ ലിക്വിഡേറ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍

ഏകദേശം 40,000 കോടി രൂപയുടെ കടബാധ്യതയുള്ള വീഡിയോകോണ്‍ 2018 ജൂണില്‍ തന്നെ നടപടികളിലേയ്ക്ക് തുടക്കം കുറിച്ചു.ജൂലായ് 29-ന് പാപ്പരത്ത നടപടികളുടെ പുരോഗതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന വായ്പാ സ്ഥാപനങ്ങളുടെ സമിതിയില്‍ ലിക്വിഡേഷനും വിഷയമായെന്നാണ് കിട്ടുന്ന വിവരം. അടുത്ത യോഗത്തില്‍ ഇക്കാര്യം വോട്ടിനിട്ടേക്കുമെന്നാണ് സൂചനകള്‍.കമ്ബനിയെ ഏറ്റെടുക്കാന്‍ ആറോളം അപേക്ഷകളുണ്ടായിരുന്നെങ്കിലും കൊറോണ മഹാമാരിയെത്തുടര്‍ന്ന് ഇവര്‍ പിന്മാറുകയായിരുന്നു. പല കമ്ബനികളും പണം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കല്‍ തീരുമാനം ഉപേക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.അതേസമയം, ലിക്വിഡേഷനു പോയാല്‍ ബാങ്കുകള്‍ക്ക് വായ്പക്കുടിശ്ശികയുടെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് ലഭിക്കുക . 2012-ല്‍ കമ്ബനിക്കു ലഭിച്ച 2ജി ടെലികോം സ്പെക്‌ട്രം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് വീഡിയോകോണ്‍ പ്രതിസന്ധിയിലേയ്ക്കു നീങ്ങിയിരിക്കുന്നത്.

Comments (0)
Add Comment