അഞ്ചാംപാതിര ബോളിവുഡിലേക്ക്

മലയാളത്തില്‍ മികച്ച വിജയമായി മാറിയ അഞ്ചാംപാതിര ഹിന്ദി റീമേക്കിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ സൈക്കോ ത്രില്ലര്‍ സിനിമയായിരുന്നു അഞ്ചാംപാതിര. മലയാളത്തില്‍ സിനിമയൊരുക്കിയ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് സിനിമ ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നീ നിര്‍മാണ കമ്ബനികള്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.2020 ജനുവരി 10ാം തിയതിയാണ് അഞ്ചാം പാതിര റിലീസ് ചെയ്തത്. 60 കോടിക്ക് മുകളില്‍ തിയറ്റര്‍ കളക്ഷന്‍ നേടി മലയാളത്തിലെ ഏറ്റവും പണം വാരിയ പടങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം. ക്രിമിനോളജിസ്റ്റായ ഡോ. അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. കൂടാതെ ഷറഫുദ്ദീന്‍, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.

Comments (0)
Add Comment