അടുത്ത ധോണിയല്ല; ഇന്ത്യന്‍ ക്രിക്കറ്റിലെ ‘ദി’ സഞ്ജു സാംസണ്‍: തരൂരിനോട് ഗൗതം ഗംഭീര്‍

കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന‍്റെ തകര്‍പ്പന്‍ വിജയത്തില്‍ മലയാളി താരം കിടിലന്‍ പ്രകടനം നിര്‍ണായകമായിരുന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സഞ്ജുവിന‍്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം.ഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ശേഷിക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. 85 റണ്‍സെടുത്ത മലയാളി താരം സഞ്ജു വി സാംസണാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍.സഞ്ജുവിനെ അഭിനന്ദിച്ച്‌ ട്വീറ്റുകളും സജീവമാണ്. സഞ്ജു അടുത്ത എംഎസ് ധോണിയാണെന്ന പരാമര്‍ശവുമായാണ് ശശി തരൂര്‍ വീണ്ടും ട്വിറ്ററില്‍ എത്തിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സഞ്ജുവിനെ അറിയാമെന്ന് ആവര്‍ത്തിച്ച തരൂര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത എംഎസ് ധോണിയാണെന്ന് 14 വയസ്സുള്ളപ്പോള്‍ സഞ്ജുവിനോട് പറഞ്ഞിരുന്നതായും തരൂര്‍ പറയുന്നു. തന്റെ പ്രവചനം യാഥാര്‍ത്ഥ്യമായ ദിവസം എത്തിയെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഐപിഎല്ലില്‍ സഞ്ജുവിന്റെ വിസ്മയിപ്പിക്കുന്ന രണ്ട് ഇന്നിങ്സുകളാണ് നടന്നത്. ഒരു ലോകോത്തര താരത്തിന്റെ വരവാണിതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

Comments (0)
Add Comment