അതിര്‍ത്തിയില്‍ നിന്നും ആദ്യം ചൈനീസ് സൈന്യം പിന്മാറാണമെന്ന് ഇന്ത്യന്‍ സൈന്യം

ചൈന ആദ്യം പിന്മാറണം, എല്ലാ പട്രോളിങ് പോയിന്‍റുകളിലേക്കും പ്രവേശനം തുടങ്ങിയ ആവശ്യങ്ങള്‍ ഇന്ത്യ ഉന്നയിച്ചു. ശൈത്യം അടുത്തെത്തിയതിനാല് ഇരു രാജ്യങ്ങളും പിന്മാറാനുള്ള ധാരണയിലേക്ക് എത്തിയേക്കും. ഇതിനിടെ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ വര്‍ധിപ്പിച്ചു.കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തിയിട്ടുള്ള അധിക സേന വിന്യാസം പിന്‍വലിച്ചാല്‍ മാത്രമെ പൂര്‍ണ അര്‍ത്ഥത്തിലുള്ള സമാധാന നീക്കങ്ങള്‍ സാധ്യമാകു എന്നാണ് ഇന്ത്യയുടെ നിലപാട്.സംഘര്‍ഷ മേഖലയില്‍ നിന്നും ചൈനീസ് സൈന്യം ആദ്യം പിന്‍വാങ്ങണം, എല്ലാ പെട്രോളിങ് പോയിന്‍റുകളിലേക്കും പ്രവേശനം നല്‍കണം, ചര്‍ച്ചകളിലെ ധാരണകള്‍ കൃത്യമായി പാലിക്കണം എന്നിവയാണ് ഇന്ത്യയുടെ ആവശ്യങ്ങള്‍ ഇക്കാര്യം ആറാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ ആവര്‍ത്തിച്ചു.

Comments (0)
Add Comment