ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം പി​ന്നിട്ടു

രാ​ജ്യ​ത്ത് ഇ​തു​വ​രെ മൊത്തം 6,143,019 പേ​ര്‍​ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . 96,351 പേ​ര്‍ കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങി .മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, പ​ശ്ചി​മ​ബം​ഗാ​ള്‍, ഒ​ഡീ​ഷ, തെ​ല​ങ്കാ​ന, ബി​ഹാ​ര്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് വ്യാ​പ​ന ക​ണ​ക്കി​ല്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ . ഈ കണക്കില്‍ 11-ാം സ്ഥാ​ന​ത്താ​ണ് കേരളം നില്‍ക്കുന്നത് .രാ​ജ്യ​ത്ത് ഇ​നി 948,095 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 8,944 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രി​ല്‍ 5,098,573 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

Comments (0)
Add Comment