കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,052 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. 1,141 പേര് മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 92,290 ആയി.
രാജ്യത്ത് 58,18,571 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 9,70,116 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച 47,56,165 പേര് രോഗത്തില്‍ നിന്ന് മുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിദിന പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13.80 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.