ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിനായി ഭൂരിഭാഗം സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് സൗദിയിലെ ഹജ്ജ് ഉംറ മന്ത്രി

കോവിഡ് സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായാണ് ഓണ്ലൈന് സൌകര്യമൊരുക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിച്ച്‌ ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സൗദിയെന്നും മന്ത്രി വ്യക്തമാക്കി.ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച്‌ കൊണ്ട് ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സൗദിയെന്ന്, ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബെന്‍തന്‍ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൊണ്ടാണ് തീര്‍ത്ഥാടനം പുനരാരംഭിക്കുക. സാങ്കേതിക പരിഹാരങ്ങളിലൂടെ സേവനങ്ങള്‍ വികസിപ്പിക്കുവാനും, അത് പ്രാദേശിക തലത്തിലും ആഗോള തലത്തിലും വിപണനം നടത്തുന്നതിനും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ പ്രാപ്തമാക്കും. ഉംറക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ അവസാനം വരെയുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കും.

Comments (0)
Add Comment