വെള്ളിമാട്കുന്ന്: കാലവര്‍ഷക്കെടുതിയില്‍ മരം വീണ് വീടു തകര്‍ന്നതോടെ ചിത്രക്ക് ഇനി മഴയും വെയിലും കൊള്ളാന്‍ വിധി. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് തെങ്ങുകള്‍ കടപുഴകി വീടിനു മുകളില്‍ പതിച്ചതോടെ ഒരായുസ്സിെന്റ മുഴുവന്‍ അധ്വാനം കൊണ്ട് സമ്ബാദിച്ച വീടാണ് കണ്ണാടിക്കല്‍ കുന്നുമ്മല്‍ ചിത്രക്ക് നഷ്ടമായത്.അച്ഛനും അമ്മയും മരിച്ച അവിവാഹിതയായ 45കാരി ചിത്രയുടെ വലിയ ആഗ്രഹമായിരുന്നു വീടെന്ന സ്വപ്നം.അംഗന്‍വാടി ജോലിക്കാരിയായ ചിത്ര സമ്ബാദിച്ചതും കടം വാങ്ങിയതുമായ പണം കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഓടിട്ട വീട് വെച്ചത്.വീടിെന്റ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാക്കാന്‍ ബാധ്യതകള്‍ കാരണം കഴിഞ്ഞില്ല. പാതി പൂര്‍ത്തിയായ വീട്ടില്‍ താമസം തുടരുകയായിരുന്നു. ഇതിനിടയിലാണ് വീട് തകരുന്നത്. കൂറ്റന്‍ മരം മുറിഞ്ഞ് രണ്ട് തെങ്ങുകളില്‍ പതിച്ചതോടെ തെങ്ങുകള്‍ വീടിനു മുകളില്‍ വീഴുകയായിരുന്നു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ചിത്ര ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. വീട് പൂര്‍ണമായും നിലം പൊത്തി. വീടിനൊപ്പം പ്രതീക്ഷകളും തകര്‍ന്നതോടെ ചിത്ര ആശങ്കയിലായിരിക്കുകയാണ്. വെള്ളിമാട്കുന്ന് ഫയര്‍ യൂനിറ്റും നാട്ടുകാരും ചേര്‍ന്ന് വീട്ടിനു മുകളില്‍ നിന്ന് മരങ്ങള്‍ മുറിച്ചു നീക്കി.