ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

വൈസ് ക്യാപ്റ്റനും ഇന്ത്യന്‍ ഓപണറുമായി രോഹിത് ശര്‍മ രണ്ടാം സ്ഥാനവും നിലനിര്‍ത്തിയിട്ടുണ്ട്.കോവിഡ് മഹാമാരിയെ തുടര്‍ന്ന് അന്താരാഷ്ട്ര മത്സരത്തിന് കോഹ്‌ലിയും രോഹിതും മാസങ്ങളായി ഇറങ്ങിയിട്ടില്ല. എന്നാല്‍ ഇത് റാങ്കിങിനെ കാര്യമായി ബാധിച്ചിട്ടില്ല.നിലവില്‍ കോഹ്‌ലിക്ക് 871 പോയിന്റുകളും രോഹിതിന് 855 പോയിന്റുമാണ് ഉള്ളത്. അതിനിടെ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോ ആദ്യ പത്തില്‍ ഇടം പിടിച്ചു. ഇംഗ്ലീഷ് താരമാണ് പത്താം സ്ഥാനത്ത്.ബൗളര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സ് നേട്ടമുണ്ട്. മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് താരം നാലാം റാങ്കില്‍. ന്യൂസിലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടാണ് ബൗളിങ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇന്ത്യയുടെ ജസ്പ്രിത് ബുമ്‌റ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

Comments (0)
Add Comment