കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യവിട്ട് യുഎഇയില്‍ ചേക്കേറിയ ഐപിഎല്‍ ട്വന്റി-20യുടെ 13-ാം എഡിഷനാണ് ഇന്ന് തുടക്കം കുറിക്കുന്നത്.
ചിരവൈരികളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ഇന്ത്യന്‍ സമയം രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ കൊന്പുകോര്ക്കുക.
രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുംബൈ ഇന്ത്യന്‍സും എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും നേര്‍ക്കുനേര്‍ ഇറങ്ങുന്പോള്‍ ഐപിഎല്‍ ആരാധകരുടെ പ്രതീക്ഷയും ആവേശവും വാനോളമുയരും. കാരണം, ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വിജയകരമായ രണ്ട് ടീമുകളാണിവര്‍.
കോവിഡിന്റെ ഭീഷണിയില്‍ അഞ്ച് മാസം ആശങ്കയില്‍ കഴിഞ്ഞശേഷമാണ് ഐപിഎലില്‍ ഇന്ന് അബുദാബിയില്‍ ആദ്യ ടോസ് നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ ഉദ്ഘാടന മാമാങ്കമോ ആഘോഷങ്ങളോ ഇല്ലാതെയാണ് ടൂര്‍ണമെന്റിനു തുടക്കം കുറിക്കുന്നത്.