ഒ​ളി​ന്പി​ക്സ് അ​ടു​ത്ത വ​ര്‍​ഷം ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്ന് ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി യോ​ഷി​ഹി​ഡെ സു​ഗ അ​റി​യി​ച്ചു

ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2020 ജൂ​ലൈ മാ​സ​ത്തി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഒ​ളി​ന്പി​ക്സ് കോ​വി​ഡ് വ്യാ​പ​ന​ത്തേ​ത്തു​ട​ര്‍​ന്നാ​ണ് മാ​റ്റി​വ​ച്ച​ത്.
മ​നു​ഷ്യ​ന്‍ കോ​വി​ഡി​നെ എ​ന്ന​ല്ല ഏ​ത് മ​ഹാ​മാ​രി​യേ​യും അ​തി​ജീ​വി​ക്കും എ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ഒ​ളി​ന്പി​ക്സ് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. എ​ല്ലാ​വ​രെ​യും ഒ​ളി​ന്പി​ക്സ് വേ​ദി​യി​ലേ​ക്ക് സു​ര​ക്ഷി​ത​രാ​യി എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 11,000 കാ​യി​ക താ​ര​ങ്ങ​ളാ​ണ് 2020 ഒ​ളി​ന്പി​ക്സി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള​ത്.

Comments (0)
Add Comment