ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

സെന്‍സെക്സ് 251.61 പോയിന്റ് നേട്ടത്തില്‍ 39,051.24 ലും നിഫ്റ്റി 66.60 പോയിന്റ് താഴ്ന്ന് 11,537.90 ലുമാണ് വ്യാപാരം ആരംഭിച്ചത്.ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തോളം താഴ്ന്നു. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. 810 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 910 ഓഹരികള്‍ നഷ്ടത്തിലുമാണ്.എച്ച്‌സിഎല്‍ടെക്, ഒഎന്‍ജിസി, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഐടിസി, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്സി, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ ഭാരതി എയര്‍ടെല്‍ , ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Comments (0)
Add Comment