കലാ രംഗം അതിശക്തമായി തിരിച്ചു വരുമ്പോൾ കലാകാരൻമാരെ കൂട്ടി ഇണക്കാൻ ഒരു ഡയറക്ടറി സജ്ജമാകുന്നു

കലാ രംഗം അതിശക്തമായി തിരിച്ചു വരുമ്പോൾ കലാകാരൻമാരെ കൂട്ടി ഇണക്കാൻ ഒരു ഡയറക്ടറി സജ്ജമാകുന്നു .നടീ നടൻമാരുടെയും ,സാങ്കേതിക വിദഗ്ധരുടെയും ,പുതു മുഖങ്ങളുടെയും ,സാങ്കേതിക പ്രവർത്തകരുടെയും ഫോട്ടോയും വിവരങ്ങളും ഉൾപ്പെടുത്തി ഡയറക്ടറി പുറത്തിറക്കുന്നു. ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന മീഡിയ ഹബ്ബ് എന്ന സ്ഥാപനമാണ് ഈ ആശയത്തിന് പിന്നിൽ .ഡയറക്ടറി ടൈറ്റിൽ ലോഞ്ചിംഗ് പ്രകാശനം ആറ്റിങ്ങൽ നഗര സഭ ചെയർ മാൻ ശ്രീ .എം .പ്രദീപ് നിർവഹിച്ചു. അനിൽ ആറ്റിങ്ങൽ ,മീഡിയ ഹബ്ബ് സാരഥികളായ നിസ്സാർ ആറ്റിങ്ങൽ ,ഏ.കെ .നൗഷാദ് ,ഡയറക്ടറി ട്രോജക്ട് ഹെഡ് ആയ അനിൽ വെന്നി കോട് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഡീറ്റയിൽസ് വരുന്ന മുറയ്ക്ക് വെബ് സൈറ്റിലൂടെയും പ്രിന്റ് ആയും ഡയറക്ടറി പുറത്തിറക്കും .

Comments (0)
Add Comment