കായംകുളം നിയോജക മണ്ഡലത്തിലെ ശുദ്ധജല വിതരണ പദ്ധതികള്‍ക്കായി 75.42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു

അച്ചന്‍കോവിലാറ്റിലെ ജലം മാവേലിക്കര പ്രായിക്കരയിലെ പ്ലാന്‍്റില്‍ ശുദ്ധീകരിച്ച്‌ ഭരണിക്കാവ്, കൃഷ്ണപുരം പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നതിന് 67.85 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണിക്കാവ് പഞ്ചായത്തില്‍ 134 പുതിയ കണക്ഷനുകള്‍ ,കൃഷ്ണപുരം പഞ്ചായത്തില്‍ 1077 പുതിയ കണക്ഷനുകള്‍ , ചെട്ടികുളങ്ങര പഞ്ചായത്തില്‍ 188 പുതിയ കണക്ഷനുകള്‍ , പത്തിയൂര്‍ പഞ്ചായത്തില്‍ 1800 പുതിയ കണക്ഷനുകള്‍ ,ദേവികുളങ്ങര പഞ്ചായത്തില്‍ 1010 പുതിയ കണക്ഷനുകള്‍ ,കണ്ടല്ലൂര്‍ പഞ്ചായത്തില്‍ 869 പുതിയ കണക്ഷനുകളുമാണ് അനുവദിച്ചിട്ടുള്ളത്..

Comments (0)
Add Comment