കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സണ്‍ ഷൂട്ടര്‍ ഗെയിം പബ്ജി തിരികെ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

പബ്ജിയുടെ മൊബൈല്‍ ആപ്പ് ടെന്‍സെന്‍്റില്‍ നിന്ന് ദക്ഷിണ കൊറിയന്‍‌ കമ്ബനി പബ്ജി കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ടെന്‍സെന്‍്റിന് ഇനി ഇന്ത്യയിലെ ഗെയിം വിതരണത്തില്‍ യാതൊരു പങ്കും ഉണ്ടാവില്ലെന്നും പൂര്‍ണമായും പബ്ജി കോര്‍പ്പറേഷനാവും ഇന്ത്യയില്‍ ഇനി ഗെയിം നിയന്ത്രിക്കുക എന്നും കമ്ബനി ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.’സ്വകാര്യതയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പബ്ജി കോര്‍പ്പറേഷന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. കളിക്കാരുടെ സ്വകാര്യവിവരങ്ങളുടെ സുരക്ഷ കമ്ബനിക്കും പ്രധാനമാണ്. ഇന്ത്യന്‍ നിയമം അനുസരിച്ച്‌ തന്നെ വീണ്ടും രാജ്യത്ത് ഗെയിം പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരുമായി പൂര്‍ണമായും സഹകരിക്കും. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ടെന്‍സന്‍്റ് ഗെയിംസിന് ഇന്ത്യയില്‍ പബ്ജിയുമായി ബന്ധപ്പെട്ട് അധികാരങ്ങള്‍ ഉണ്ടായിരിക്കില്ല. ആരാധകര്‍ക്കായി ആരോഗ്യകരമായ ഒരു ഗെയിമിങ് അനുഭവം ഒരുക്കാനാണ് കമ്ബനി ശ്രമിക്കുന്നത്.’- പബ്ജി കോര്‍പ്പറേസ്ഗന്‍ പറഞ്ഞു.ഈ മാസം രണ്ടാം തിയതിയാണ് പബ്ജിയടക്കം 118 ആപ്പുകള്‍ നിരോധിച്ചു കൊണ്ട് ഐടി മന്ത്രാലയം ഉത്തരവിറക്കിയത്. ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് കേന്ദ്രം ആപ്പുകള്‍ നിരോധിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്.

ഏറെ ജനപ്രിയമായ ഗെയിം ആപ്ലിക്കേഷനാണ് പബ്ജി. ആപ്ലിക്കേഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചില അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ 3.3 കോടിയോളം ആളുകളാണ് പബ്ജി കളിക്കുന്നത്. ഗെയിമിന്‍്റെ ഡെസ്ക്ടോപ്പ് പതിപ്പിന്‍്റെ ഉടമകള്‍ ദക്ഷിണ കൊറിയന്‍ കമ്ബനി തന്നെയാണ്. അതിന് ഇന്ത്യയില്‍ വിലക്ക് ഉണ്ടായിരുന്നില്ല.

Comments (0)
Add Comment