കേരളത്തില്‍ ഇനി വെള്ളത്തിലൂടെയും ടാക്‌സികള്‍ സഞ്ചരിക്കും

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഒക്ടോബര്‍ മാസത്തോടെ ആലപ്പുഴ ജില്ലയിലാണ് 10 സീറ്റുകള്‍ ഉള്ള വാട്ടര്‍ ടാക്സി സേവനം ആരംഭിക്കുന്നത്.
വാട്ടര്‍ ടാക്സിയുടെ പ്രായോഗിക സാധ്യതകള്‍ മനസിലാക്കിയ ശേഷം കഴിഞ്ഞ വര്‍ഷം സംസ്ഥാന ജല ഗതാഗത വകുപ്പ് (SWTD) 4 വാട്ടര്‍ ടാക്സികള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കിയിരുന്നു.”റോഡുകളിലെ ടാക്സികള്‍ക്ക് സമാനമായ രീതിയില്‍ ജനങ്ങള്‍ക്ക് സേവനം ലഭ്യമാകുന്ന ഒന്നായിരിക്കും ഈ ബോട്ടുകളും . സംസ്ഥാന ജല ഗതാഗത വകുപ്പ് നല്‍കുന്ന നിര്‍ദ്ദിഷ്ട നമ്ബറുകളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. തുടര്‍ന്ന് അവരെ എവിടെയാണോ എത്തിക്കേണ്ടത് അവിടെ എത്തിക്കുകയും ചെയ്യും. യാത്ര നിരക്ക് എത്ര മണിക്കൂര്‍ യാത്ര ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത് “എന്ന് SWTD ഡയറക്ടര്‍ ഷാജി.വി. നായര്‍ പറഞ്ഞു.സ്വീഡനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രത്യേക എഞ്ചിന്‍ ആയിരിക്കും ഇതില്‍ ഘടിപ്പിക്കുക.ഓരോ ടാക്സി ബോട്ടുകളിലും 3 ജോലിക്കാര്‍ വീതമാണ് ഉണ്ടാകുക. എല്ലാ ബോട്ടുകളും ആലപ്പുഴ ബോട്ട് സ്റ്റേഷന് സമീപമാണ് പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.4 ബോട്ടുകളിലെ ഒരു ബോട്ട് ആലപ്പുഴയിലെ ബാക്ക് വാട്ടര്‍ റീജിയണില്‍ ആയിരിക്കും സേവനം നടത്തുക. മറ്റ് 3 ബോട്ടുകളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.കൊച്ചി ആസ്ഥാനമായുള്ള നവഗതി എന്ന കമ്ബനിയാണ് ബോട്ടുകള്‍ നിര്‍മ്മിക്കുന്നത്. സാധാരണ ബോട്ടുകളെ അപേക്ഷിച്ച്‌ കാറ്റമരന്‍ ബോട്ടുകള്‍ കൂടുതല്‍ കാര്യക്ഷമമാണെന്ന് നവഗതി ഫൗണ്ടര്‍ CEO സന്ദിത് തണ്ടാശ്ശേരി പറഞ്ഞു. ഫൈബര്‍ ഉപയോഗിച്ച്‌ പ്രത്യേക മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ബോട്ടുകളുടെ ഇന്ധന ഉപയോഗവും കുറവായിരിക്കും. വളരെ വേഗതയില്‍ സഞ്ചരിക്കുമ്ബോള്‍ ഈ ബോട്ടുകള്‍ മണിക്കൂറില്‍ 30 ലിറ്റര്‍ ഇന്ധനമായിരിക്കും ഉപയോഗിക്കുക.

Comments (0)
Add Comment