കൊട്ടിയത്തെ റംസിയുടെ മരണത്തില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

കൊട്ടിയം, കണ്ണനല്ലൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിലുള്ളതാണ് സംഘം.കഴിഞ്ഞ വ്യാഴാഴ്ചയാണ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്തത്. സൈബര്‍ സെല്‍ അംഗങ്ങളും രണ്ട് വനിതാ പൊലീസുകാരും ഉള്‍പ്പെടെ ഒന്‍പത് പേരാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.കുടുംബാംഗങ്ങളുടെ പങ്ക് ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിക്കും. നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം.അതേസമയം, പ്രതി ഹാരിസിനെ അന്വേഷണസംഘം 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

Comments (0)
Add Comment