കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചടി നേരിട്ട വാഹന വിപണിക്ക് ആശ്വാസമേകാന്‍ ജി.എസ്.ടി കുറയ്ക്കുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും ജി.എസ്.ടി 10 ശതമാനം കുറയ്ക്കണമെന്ന് വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചറേഴ്‌സ് (സിയാം) ആവശ്യപ്പെട്ടിരുന്നു.നിശ്ചിതകാലത്തേക്ക് ജി.എസ്.ടി കുറയ്ക്കുന്നത് പരിഗണയിലാണെന്നും ഇതു സംബന്ധിച്ച അന്തിമതീരുമാനം വൈകാതെയുണ്ടാകുമെന്നും കേന്ദ്ര വന്‍കിട, പൊതുവ്യവസായ മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു. നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ 14.9 ലക്ഷം പുതിയ വാഹനങ്ങളാണ് വിറ്റഴിഞ്ഞത്; മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 75 ശതമാനം കുറവാണിത്.

Comments (0)
Add Comment