88 ദശലക്ഷം ഡോളറിെന്റ കോവിഡ്-19 പ്രതിരോധ സഹായമാണ് ഖത്തര്‍ വിവിധ രാജ്യങ്ങളിലേക്കായി എത്തിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ സഅദ് അല്‍ മുറൈഖി പറഞ്ഞു. കോവിഡ്-19 പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ക്കായി 47 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഐക്യരാഷ്ട്രസഭ വികസന പരിപാടിയുമായി സഹകരിച്ചും ഖത്തര്‍ കര്മരംഗത്തുണ്ടെന്നും സുല്‍ത്താന്‍ സഅദ് അല്‍ മുറൈഖി കൂട്ടിച്ചേര്‍ത്തു.കോണ്‍ഫറന്‍സ് ഒാണ് ഇന്ററാക്ഷന് ആന്‍ഡ് കോണ്‍ഫിഡന്‍സ്-ബില്‍ഡിങ് മെഷേഴ്സ് ഇന്‍ ഏഷ്യ (സി.ഐ.സി.എ) അംഗരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ മന്ത്രിതലയോഗത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ഐ.സി.എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. സമിതിയുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദുശാന്ബെയില് നടന്ന അഞ്ചാമത് ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുത്തിരുന്നതായും അല്‍ മുറൈഖി വ്യക്തമാക്കി.കോവിഡ്-19നെ തുടര്‍ന്ന് മുമ്ബെങ്ങുമില്ലാത്ത വെല്ലുവിളികളും പ്രതിസന്ധികളുമാണ് ലോകം നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതിനെ മറികടക്കാന്‍ അന്താരാഷ്ട്ര സഹകരണവും പരസ്പരം ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കുന്നതിന് ഒരുമിച്ചിരുന്നുള്ള ചര്‍ച്ചകള്‍ മാത്രമാണ് പോംവഴി. മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും നാഗരികതകള്ക്കുമിടയിലെ ഭിന്നതകള്‍ നീക്കുന്നതിനും സഹവര്‍ത്തിത്വം കൊണ്ടുവരുന്നതിനും സംവാദങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.ലോകത്തിെന്റ വികസനത്തെ മുരടിപ്പിക്കുന്ന, വളര്‍ച്ചക്ക് വിഘാതം നില്ക്കുന്ന തീവ്രവാദം, ഭീകരവാദം, അക്രമം തുടങ്ങിയവയെ ഖത്തര്‍ എതിര്‍ക്കുന്നുവെന്നും വിദേശകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടി.