ജേക്കബ് ബ്ലേയ്ക്കിനെതിരായ പോലീസ് ക്രൂരതയില്‍ പ്രതിഷേധിച്ചുള്ള പ്രകടനങ്ങളും സംഘര്‍ഷവും വെടിവെപ്പും നടന്ന കെനോഷ സന്ദര്‍ശിച്ചശേഷമാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്.നഗരത്തിലെത്തിയ ട്രംപ് പൊലീസുമായി കൂടിക്കാഴ്ച നടത്തി. സംഘര്‍ഷങ്ങളില്‍ തകര്‍ന്ന നഗരത്തിന്റെ ഒരുഭാഗം ചുറ്റിസഞ്ചരിച്ചു. സംഷര്‍ഷത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ ഉള്‍പ്പെടെ നേരില്‍ക്കണ്ട് വിലയിരുത്തിയശേഷം ട്രംപ് നിയമപാലകരുമായും പ്രാദേശികനേതാക്ക·ാരുമായും കൂടിക്കാഴ്ച നടത്തി.പോലീസുകാര്‍ അടിച്ചമര്‍ത്തുന്നവരും വംശീയവാദികളുമാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നവരെ അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, ആരുടെയും പേര് പരാമര്‍ശിച്ചായിരുന്നില്ല വിമര്‍ശനം. പോലീസുകാരെ മഹാ·ാരായ ആളുകള്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ അവയില്‍ ഏതാനും മോശം ആപ്പിളുകളുമുണ്ട്- ട്രംപ് പറഞ്ഞു.കടുത്ത സമ്മര്‍ദ്ദംമൂലം, ചില പോലീസ് ഉദ്യോഗസ്ഥര്‍ ആളുകളെ ശ്വാസം മുട്ടിക്കുകയും മോശം തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നതായി തിങ്കളാഴ്ച ഒരു അഭിമുഖത്തില്‍ പറഞ്ഞത് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.