ഖത്തറില്‍ കോവിഡ് രോഗമുക്തരുടെ എണ്ണം 1,22,448 ആയി

ഖത്തറില്‍ ആകെ രോഗമുക്തര്‍ 1,22,448 ആയി.24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 222 പേരിലാണ്. ഇതില്‍ 10 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്ക് എത്തിയവരാണ്.ഇതോടെ ആകെ രോഗബാധിതര്‍ 1,25,533 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,871 പേരാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ളത് 431 പേരാണ്. ഇതില്‍ 40 പേരും 24 മണിക്കൂറിനിടെ അഡ്മിറ്റ് ആയവരാണ്. 53 പേര്‍ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്.

Comments (0)
Add Comment