ഒഴിവുവരുന്ന തസ്തികകളിലേക്ക് താല്‍ക്കാലികമായി തൊഴിലാളിയെ നിയമിക്കണമെങ്കില്‍ തൊഴിലുടമ മന്ത്രാലയത്തില്‍ പ്രത്യേക കരാര്‍ സമര്‍പ്പിക്കണമെന്നും പുതിയ ഉത്തരവിലുണ്ട്.ഐഡിയുടെ കാലാവധി അഥവാ വിസാ കാലാവധി തീര്‍ന്നതിന് ശേഷവും മൂന്ന് മാസം വരെ തൊഴിലാളികള്‍ക്ക് പുതിയ ജോലിയിലേക്ക് മാറാന്‍ കഴിയുമെന്നതാണ് പുതിയ നിയമഭേദഗതിയുടെ പ്രത്യേകത. ഇന്ന് ഗസറ്റില്‍ വിജ്ഞാപനം വന്നതോടെ ഈ നിയമഭേദഗതി പ്രാബല്യത്തിലായി. നീതിന്യായ മന്ത്രാലയം ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.