ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ലംഘനം

പൂഞ്ച് ജില്ലയിലെ മാന്‍കോട്ട് സെക്ടറിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് പാക് സേന വെടിവെപ്പ് നടത്തിയത്. പുലര്‍ച്ചെ 2.15നാണ് സംഭവം.പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.വ്യാഴാഴ്ച പൂഞ്ചിലെ ദേഗ് വാര്‍, മാള്‍ട്ടി സെക്ടറുകളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ വെടിവെപ്പ് നടത്തിയിരുന്നു. ചെറിയ ആയുധങ്ങളും മോര്‍ട്ടാറുകളും ഉപയോഗിച്ചായിരുന്നു വെടിവെപ്പ്.കൂടാതെ കശ്മീരിലെ നൗഷാര സെക്ടറില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

Comments (0)
Add Comment