തമിഴ് ചിത്രം ഒരു പക്ക കഥൈ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

2014 ല്‍ സംവിധായകന്‍ ബാലാജി തരാനീഥരന്റെ ഒരു പക്ക കഥൈ, ആറ് വര്‍ഷത്തിന് ശേഷം റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കാളിദാസ് ജയറാം, മേഘ ആകാശ് എന്നിവര്‍ അഭിനയിച്ച ഒരു പക്ക കഥൈ സെപ്റ്റംബര്‍ 25 മുതല്‍ സീ 5 ല്‍ സംപ്രേഷണം ചെയ്യും. ഒന്നിലധികം പ്രശ്‌നങ്ങള്‍ കാരണം നിരവധി വര്‍ഷങ്ങളായി ഈ ചിത്രം റിലീസ് ചെയ്യാതിരിക്കുകയായിരുന്നു.2019 ല്‍, സിനിമയുടെ സ്ട്രീമിംഗ് അവകാശങ്ങള്‍ സീ 5 നേടി. ഇപ്പോള്‍, നിര്‍മ്മാതാക്കള്‍ തീയറ്റര്‍ റിലീസ് ഒഴിവാക്കി ഒടിടി വഴി റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. കാളിദാസിന്‍റെ ആദ്യ ചിത്രമാണിത്.

Comments (0)
Add Comment