താനും കുടുംബവും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. 11 മിനിറ്റ് ദൈര്‍ഖ്യമുള്ള വിഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.താരത്തിന് , ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കുമാണു കോവിഡ് സ്ഥിരീകരിച്ചത്.ഭാര്യ ലോറന്‍ ഹാഷിയാനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം വൈറസ് ബാധയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സുഖം പ്രാപിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയങ്ങളിലൂടെയാണു താനും കുടുംബവും കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു. താനും കുടുംബവും അടുത്ത കുടുംബസുഹൃത്തുക്കളില്‍ നിന്നാണ് വൈറസ് പിടിപെട്ടതെന്ന് ജോണ്‍സണ്‍ പറഞ്ഞു, അവര്‍ക്ക് എവിടെനിന്നാണ് വൈറസ് ബാധിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.