തേക്കടിയില്‍ ബോട്ടിംഗ് പുനരാരംഭിച്ചു

പ്രകൃതിയുടെ മനോഹാരിതയ്ക്ക് പുറമെ വന്യമൃഗങ്ങളുടെ സാന്നിധ്യവും യാത്രയില്‍ ശ്രദ്ധേയമാണ്. കൊവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തി വച്ച ബോട്ടിംഗ് വിനോദ സഞ്ചാര കേന്ദ്രത്തില്‍ വീണ്ടും ആരംഭിച്ചു. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് തേക്കടി തടാകത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ബോട്ടിംഗ് ആരംഭിച്ചത്.ദിവസവും രാവിലെ 9:30നും ഉച്ചയ്ക്കുശേഷം 3:30നുമായി രണ്ട് സര്‍വീസുകളാണ് ഉണ്ടാകുക. സഞ്ചാരികളുടെ എണ്ണം 50 ശതമാനമായി കുറച്ചതോടെ ബോട്ട് ചാര്‍ജ് 250ല്‍ നിന്ന് 385 ആയി ഉയര്‍ത്തി. എന്‍ട്രന്‍സ് പാസും ബസ് ചാര്‍ജും ആനുപാതികമായി വര്‍ധിപ്പിച്ചു. ബോട്ടിംഗ് ആരംഭിച്ചത് ടൂറിസം മേഖലക്ക് ഉണര്‍വാകുമെന്നാണ് പ്രതീക്ഷ. കൊവിഡ് കാലത്തിന് ശേഷം ടിക്കറ്റ് നിരക്ക് കുറക്കുമെന്നാണ് വനം വകുപ്പിന്റെ നിലപാട്. ടൂറിസം വീണ്ടും ആരംഭിച്ചതോടെ തേക്കടിയിലെ റിസോര്‍ട്ടുകളും സജീവമായി തുടങ്ങി.

Comments (0)
Add Comment