ആന്ധ്രാ പ്രദേശും തെലങ്കാനയും കഴിഞ്ഞാല്‍ അദ്ദേഹത്തിന് ഏറ്റവും അധികം ആരാധകര്‍ ഉള്ളത് കേരളത്തിലായിരിക്കും. എന്നാല്‍ ഈ തിരക്കുപിടിച്ച സിനിമ ജീവിതത്തിലും അദ്ദേഹം വാഹന മോഡിഫിക്കേഷനായി സമയം കണ്ടെത്തുന്നു എന്നതാണ് വാസ്തവം.കഴിഞ്ഞ വര്‍ഷമാണ് അല്ലു അര്‍ജുന്‍ ഒരു റേഞ്ച് റോവര്‍ സ്വന്തമാക്കിയത്. ‘ദി ബീസ്റ്റ്’ എന്നാണ് അല്ലു അതിനു നല്‍കിയ പേര്. 2.3 കോടി എക്‌സ്-ഷോറൂം വിലയുള്ള തന്റെ റേഞ്ച് റോവറിനെ ഒരു വര്‍ഷം തികയുമ്ബോള്‍ പുതിയ ലുക്ക് നല്‍കി അല്ലു അര്‍ജുന്‍. ട്യൂണിങ് രംഗത്തെ പ്രശസ്തരായ റേസ്ടെക് ആണ് ബീസ്റ്റിന്റെ മെയ്ക്‌ഓവറിന് പിന്നില്‍. അല്ലുവിന്റെ റേഞ്ച് റോവറില്‍ ഘടിപ്പിച്ചിരിക്കുന്നത് ലോകപ്രശസ്ത പ്രീമിയം അലോയ് വീല്‍ നിര്‍മ്മാതാക്കളായ വോസ്സന്റെ കറുപ്പ് നിറത്തിലുള്ള, ധാരാളം സ്പോക്കുകളുള്ള അലോയ് വീല്‍ ആണ്. വീല്‍ കാപ്പില്‍ ‘AA’ എന്ന അല്ലു അര്‍ജുന്റെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത ലോഗോ പ്രത്യേകം പതിപ്പിച്ചിട്ടുണ്ട്.